മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുക തന്നെ ചെയ്യും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ



ഈരാറ്റുപേട്ട കേന്ദ്രമായി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. 

ഇത് സംബന്ധിച്ച് മറ്റുതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണെന്നും എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. പോലീസ് സ്റ്റേഷന്റെ സ്ഥലം ലഭിച്ചില്ലെങ്കില്‍ മറ്റ് സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

സിവില്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്റെ കൈവശമുള്ള ഭൂമിയല്‍ നിന്നും 2.82 ഏക്കര്‍ ഇതിനായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കിയി ട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം ആന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചതായും വിഷയം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നു മുഖ്യമന്ത്രി മറുപടി നല്കിയിട്ടുള്ളതായും എംഎല്‍എ വ്യക്തമാക്കി.

പോലീസിന്റെ കൈയിലുള്ള സ്ഥലം നല്കാനാവില്ലെന്നത് വകുപ്പിന്റെ തീരുമാനമാണ്. എന്നാല്‍ നാടിന്റെ പുരോഗതി കണക്കിലെടുത്ത് മറിച്ചൊരു രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വകുപ്പ് തീരുമാന ഒരു പൂര്‍ണമായും താനും ആവില്ല. സ്ഥലം ലഭിക്കുമെന്നാണ് ശുഭാപ്തി വിശ്വാസം.



വിഷയത്തില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതെന്ന് ജില്ലാകമ്മറ്റിയംഗം ജോയി ജോര്‍ജ്ജ് പറഞ്ഞു. നുണപ്രചാരണങ്ങള്‍ നടത്തി വികസനപദ്ധതികളെ തകര്‍ക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചിലര്‍ ശ്ര മിക്കുന്നുണ്ട്. അത് നാടിനാപത്താണ്. അനാവശ്യപചാരണങ്ങളെ തള്ളിക്കളഞ്ഞ് വികസനപാതയില്‍ നാടിനൊപ്പം നില്‍ക്കണമെന്നും ജോയി ജോര്‍ജ്ജ് പറഞ്ഞു. വിഷയത്തില്‍ മറ്റ് അഭിപ്രായങ്ങളില്ലെന്ന് സിപിഐ നേതാവ് ഇ.കെ മുജീബും പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments