നിയന്ത്രണം വിട്ട കാർ വഴിയരികിലെ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം.
അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ അലവിൽ സ്വദേശിയും മറ്റുള്ള നാലുപേർ ബെംഗളൂരുവിൽ താമസിക്കുന്നവരുമാണെന്നാണ് പ്രാഥമിക വിവരം. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കൾക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റുമൂന്നു പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാൾ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതിവേഗമോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരത്തിലിടിച്ച ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും തുടർന്ന് എത്തിയ മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് ഏറെ പരിശ്രമിച്ച് പുറത്തെടുത്തത്.
കുംഭം പ്രദേശം സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലയാണെന്നും ഇവിടെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
70 12 23 03 34

.jpg)


0 Comments