വാടകവീടൊഴിയാൻ ആവശ്യപ്പെട്ടു ..... ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്.

 

കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്. 

മലപ്പുറം സ്വദേശി ശരത് ആണ് വീട്ടുടമ ടൈറ്റസിനെയും ഭാര്യയെയും ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് തിരികെയെത്തി മുറിക്ക് തീയിട്ടത്. മുറിയിൽ ഒപ്പം താമസിച്ചിരുന്നയാളുടെ പണവും ലാപ്‌ടോപ്പും കവർന്നുവെന്ന ആരോപണവും ഉണ്ട്.


വെള്ളത്തെചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളോട് റൂം ഒഴിയാൻ ടൈറ്റസ് ആവശ്യപ്പെട്ടത്. പിന്നാലെ ഇരുമ്പ് വടിയും ചെടിച്ചട്ടിയും ഉൾപ്പെടെയെടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് മരട് പോലീസ് എത്തി ശരതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


 വൈകിട്ട് നാല് മണിയോടെ വാടക വീട്ടിൽ തിരിച്ചെത്തിയാണ് ശരത് മുറിയ്ക്ക് തീയിട്ടത്. മുറി പൂർണ്ണമായും കത്തിനശിച്ചു. മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ടൈറ്റസിന്റെ മകൻ നോക്കിയപ്പോഴാണ് ശരത് തീയിട്ടതായി മനസ്സിലാവുന്നത്. ശരതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments