മഹാഗുരുവിന്റെ മഹാസമാധി ദിനാചരണത്തിന് നാടൊരുങ്ങി.



മഹാഗുരുവിന്റെ മഹാസമാധി ദിനാചരണത്തിന് നാടൊരുങ്ങി.

ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ മഹാസമാധി ദിനത്തില്‍ രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് ഗുരുപൂജ, 10 ന് മഹാഗുരുപൂജ, വിശേഷാല്‍ വഴിപാടുകള്‍, സമൂഹപ്രാര്‍ത്ഥന, ഉപവാസം, 1 ന് ജയപ്രകാശ് മോനിപ്പള്ളിയുടെ പ്രഭാഷണം, 3.20 ന് മഹാസമാധിപൂജ തുടര്‍ന്ന് അന്നദാനം, വൈകിട്ട് ദീപാരാധന എന്നിവയുണ്ട്.

ഏഴാച്ചേരി ഗുരുമന്ദിരത്തില്‍ സമാധിദിനനാളില്‍ രാവിലെ 6 മുതല്‍ ഗുരുപൂജ, വിശേഷാല്‍ പൂജകള്‍, 9 ന് സമൂഹപ്രാര്‍ത്ഥന, 1 ന് താളനാനിയില്‍ ടി.കെ. വാരിജാക്ഷന്റെ പ്രഭാഷണം, 3.20 ന് സമാധിപൂജ, തുടര്‍ന്ന് അന്നദാനം എന്നിവയുണ്ടെന്ന് ശാഖാ നേതാക്കളായ പ്രകാശ് പെരികിനാലില്‍, ദിവാകരന്‍ കൈപ്പനാവയലില്‍, രാമകൃഷ്ണന്‍ തയ്യില്‍ എന്നിവര്‍ അറിയിച്ചു.

കുമ്മണ്ണൂര്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ രാവിലെ 7 ന് ഗുരുപൂജ, 8 ന് ഗുരുദേവ കീര്‍ത്തനാലാപനം, 12.30 ന് അമ്മിണി ശിവരാമന്റെ പ്രഭാഷണം, 2.30 ന് സമൂഹപ്രാര്‍ത്ഥന, 3.20 ന് മഹാസമാധി പൂജ, ദീപാരാധന എന്നിവയുണ്ട്.

മല്ലികശ്ശേരി ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 7 ന് ഗുരുപൂജ, 8 മുതല്‍ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാര്‍ത്ഥന, ഉപവാസം, 3.20 ന് മഹാസമാധിപൂജ, തുടര്‍ന്ന് അന്നദാനം എന്നിവയുണ്ട്.

തലനാട് ഗുരുദേവക്ഷേത്രത്തില്‍ 6 ന് ഗുരുപൂജ, 7.30 ന് സമൂഹപ്രാര്‍ത്ഥന, 8.30 ന് ഗുരുദേവ ഭാഗവത പാരായണം, 10 ന് ശാന്തിയാത്ര, 11 ന് പ്രഭാഷണം - അമനകര പി.പി. നിര്‍മ്മലന്‍, 3 മുതല്‍ സമൂഹപ്രാര്‍ത്ഥനയും ഗുരുപൂജയും, 3.30 ന് പ്രസാദമൂട്ടുമുണ്ട്. രഞ്ജന്‍ ശാന്തികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.



കൊണ്ടാട് സുബ്രഹ്മണ്യ-ഗുരുദേവ ക്ഷേത്ര സന്നിധിയിലും, രാമപുരം ഗുരുമന്ദിരത്തിലും രാവിലെ 7.30 മുതല്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും, 8 മുതല്‍ ഗൂരുമന്ദിരത്തിങ്കല്‍ സമൂഹപ്രാര്‍ത്ഥന, 10.30 മുതല്‍ പ്രഭാഷണം, വിഷയം: ഗുരുദേവമഹാസമാധി. പ്രഭാഷകന്‍ വിജയന്‍ വാളിപ്ലാക്കല്‍, 11.30 ന് ഗുരുദേവ കൃതികളും ദൈവിക പ്രഭാവവും എന്ന വിഷയത്തില്‍ സലിജ സലിം ഇല്ലിമൂട്ടില്‍ പ്രഭാഷണം നടത്തും. 1 മുതല്‍ ശാഖാ ഓഫീസ് ഓഡിറ്റോറിയത്തില്‍ സമൂഹസദ്യയും 3.15 മുതല്‍ സമാധിപൂജയും നടത്തുമെന്ന് ശാഖാ നേതാക്കളായ സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, സുധാകരന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments