പി കെ വി പുരസ്‌കാരം 2025 കെ പ്രകാശ് ബാബുവിന്....അവാർഡ് സമർപ്പണം നാളെ .



പി കെ വി പുരസ്‌കാരം 2025 കെ പ്രകാശ് ബാബുവിന്.
അവാർഡ് സമർപ്പണം നാളെ 

 മുൻമുഖ്യ മന്ത്രിയും സിപിഐ ദേശീയ നേതാവുമായിരുന്ന പി കെ വാസുദേവൻനായരുടെ സ്മരണാർത്ഥം പി കെ വി യുടെ ജന്മ നാടായ കിടങ്ങൂരിൽ  പി കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ്  ഏർപ്പെടുത്തിയിട്ടുള്ള  അവാർഡ് ഈ വർഷം ലഭിക്കുന്നത് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ എം എൽ എ യുമായ അഡ്വ കെ പ്രകാശ് ബാബുവിനാണ്. 

12  ഞായറാഴ്ച വൈകുന്നേരം 4.30 ന് കിടങ്ങൂർ എൽ പി ബി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള നിയമ സഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമർപ്പിക്കും. 


10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.പൊതു രംഗത്തെ  സമഗ്ര സംഭാവനകൾ, പാർലമെന്ററി രംഗത്തെ സംഭാവനകൾ,പൊതു ജീവിതത്തിൽ മഹത്തായ സംഭാവന നൽകുന്ന വ്യക്തികളെ യാണ് എല്ലാവർഷവും തെരെഞ്ഞെടുക്കുന്നത്.എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ സിറിയക് തോമസ്, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്, സാഹിത്യ കാരൻ രവി പുലിയന്നൂർ എന്നിവരടങ്ങുന്ന ജൂറിയാണ്പുരസ്കാരം നേതാവിനെ തെരെഞ്ഞടുത്തത് തെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. പി കെ വി സെന്റർ പ്രസിഡന്റ് ജി വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ  ചേരുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് പ്രകാശ് ബാബുവിന് സമ്മാനിക്കുംജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.


 ജോസ് കെ മാണി എം പി അനുമോദന പ്രഭാഷണവും ഡോ സിറിയക് തോമസ് പി കെ വി സ്മാരക പ്രഭാഷണവും നടത്തും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ നിമ്മി ട്വിങ്കിൾ രാജ് ഉം ചികത്സ സഹായം ജോസ് മോൻ മുണ്ടക്കലും വിതരണം ചെയ്യും.


 സി കെ ശശിധരൻ, ടി ആർ രഘുനാഥൻ, അഡ്വ വി കെ സന്തോഷ്‌ കുമാർ, അഡ്വ വി ബി ബിനു, പഞ്ചായത്ത്‌ പ്രസിഡന്റ് ഗീത സുരേഷ്, ബാബു കെ ജോർജ്, പി കെ ഷാജകുമാർ, പി ജി തൃഗുണസെൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. പി കെ വി സെന്റർ സെക്രട്ടറി അഡ്വ തോമസ് വി റ്റി സ്വാഗതവും ജോയിന്റ് സെക്രട്ടറി സിറിയക് തോമസ് നന്ദിയും രേഖപ്പെടുത്തും.

പത്ര സമ്മേളനത്തിൽ ബാബു കെ ജോർജ്, അഡ്വ  തോമസ് വി റ്റി, പി രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments