മനുഷ്യന്റെ കരുത്ത് ദൈവാശ്രയ ബോധമാണെന്ന് പാലാ രൂപത വികാരി ജനറാള്‍ ഡോ.ജോസഫ് തടത്തില്‍.
പാളയം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം നടത്തുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ പ്രതിസന്ധികളിലും ദുഃഖങ്ങളിലും ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കുന്നവര്‍ക്ക് അവയെ അതിജീവിക്കാനുള്ള ശക്തി ലഭിക്കുമെന്ന് വികാരി ജനറാള്‍ പറഞ്ഞു. ഫൊറോന പള്ളി വികാരി ഫാ.ജോസഫ് പാനാമ്പുഴ , വികാരി ഫാ.മാത്യു അറക്കപറമ്പില്‍ ,ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
21 വരെ വൈകിട്ട് 5 മണിക്ക് വി കുര്‍ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ദൈവകാരുണ്യ ആരാധനയോടെ സമാപിക്കും.



0 Comments