പുതുപ്പള്ളിയലെ വിജയം കേരള ജനത ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്‌നേഹാഞ്ജലി - ഗാന്ധി ദര്‍ശന്‍ വേദി



പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനുണ്ടായ വിജയം കേരള ജനത ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്‌നേഹാഞ്ജലിയാണെന്ന് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി ഏ.കെ. ചന്ദ്രമോഹന്‍ പറഞ്ഞു.


ചാണ്ടി ഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഒ. വിജയകുമാര്‍, വിഷ്ണു ചെമ്മുണ്ടവള്ളി, അഡ്വ. എ.എസ്. തോമസ്, ഗ്രേഷ്യസ് പോള്‍, റ്റി .വി . ഉദയഭാനു, അഡ്വ. സോമനാഥന്‍ ഇടനാട്, 

 

രാജേന്ദ്രബാബു, ലിജോ അരുമന, റ്റോമികുര്യന്‍, ഷെഹിം വിലങ്ങുപാറ, തമ്പാന്‍ കുര്യന്‍, ജോമോന്‍ ഓടയ്ക്കല്‍, മജീദ് ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments