LIFE പദ്ധതിയുമായി പ്രവിത്താനം സെന്റ് മൈക്കിൾസ്



ഉദയം 2023 കർമ്മപദ്ധതിയുടെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന പ്രോഗ്രാമാണ് ലൈഫ്. 


 

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വിവിധ മേഖലകളിൽ പ്രശസ്തരായവരുടെ ക്ലാസ്സുകളും പഠനയാത്രകളും പ്രായോഗിക പരിശീലനവുമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.



പേഴ്സണാനാലിറ്റി ഡെവലപ്പ്മെന്റ് ആൻഡ് എഫക്റ്റിവ് കമ്മ്യൂണിക്കേഷൻ,കരിയർ പ്ലാനിങ് ആൻഡ് ജോബ് സ്കിൽസ്,ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, സ്‌ട്രെസ് മാനേജ്മെന്റ്,ഹെൽത്തി ലൈഫ് സ്റ്റൈൽ ആൻഡ് ഹോം മാനേജ്മെന്റ്,എത്തിക്സ് ആൻഡ് വാല്യൂസ്,എൻവൈയോൺമെന്റ്  മാനേജ്‌മെന്റ്,ഫസ്റ്റ് എയ്ഡ് ആൻഡ് എമർജൻസി,ഇലക്ട്രോണിക്സ് ആൻഡ് എക്യുപ്പ്മെന്റ് മെയിന്റനൻസ്, വിമൻ പ്രൊട്ടക്ഷൻ ആൻഡ് എൻവയോൺമെന്റ്,സിനിമ, ടെലിവിഷൻ ആൻഡ് മീഡിയ ലിറ്ററസി തുടങ്ങിയവയിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക.


പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ജോസ് കെ മാണി എം.പി നിർവ്വഹിക്കും. സ്കൂൾ മാനേജർ റവ. ഫാ. ജോർജ്   വേളൂപ്പറമ്പിൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ്, ഹെഡ്മാസ്റ്റർ അജി വി. ജെ, പി. ടി. എ പ്രസിഡന്റ് ജിസ്മോൻ തുടിയൻ പ്ലാക്കൽ,പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ജിനു ജെ വല്ലനാട്ട്, അനു ജോർജ്, ജോജിമോൻ ജോസ്  തുടങ്ങിയവർ പ്രസംഗിക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments