പരാജയങ്ങള്‍ വിജയത്തെ കുറ്റമറ്റതാക്കുമെന്ന് ഐ എസ്സ് ആര്‍ ഓ ചന്ദ്രയാന്‍ 3 ലാന്റിങ്ങ് നാവിഗേഷന്‍ ടീം മേധാവി ഡോ. ഗിരീഷ് ശര്‍മ്മ പറഞ്ഞു.
ചന്ദ്രയാന്‍ 2ന്റെ ലാന്റിങ്ങ് പരാജയത്തിനു ശേഷം അന്നു രാത്രി മുതല്‍ ആരംഭിച്ച കൃതമായ വിലയിരുത്തലുകളും പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ് ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനു നിദാനമായത്.
നാം ചന്ദ്രനെ കീഴടക്കി എന്നു പറയുന്നത് തെറ്റാണെന്നും പ്രപഞ്ച ശക്തികള്‍ പ്രവചനാതീതമാംവിധം ശക്തമാണ്. അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഡോ ഗിരീഷ് ശര്‍മ്മക്ക് കലാലയം നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് മനേജര്‍ റവ ഡോ. അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, ഐക്യു ഏ സി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ഡോ സുമേഷ് ജോര്‍ജ്, ഡോ. മിഥുന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.



0 Comments