പാലാ നഗരസഭ ചെയര്‍പേഴ്‌സണെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം, പോലീസ് അന്വേഷണം ആരംഭിച്ചു.



പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയ്ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിക്കത്തക്ക രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ ചെയര്‍പേഴ്‌സണ്‍ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അജ്ഞാതമായ വിദേശനമ്പരികളില്‍ നിന്ന് വിവിധ ഗ്രൂപ്പുകളിലേയ്ക്കും വ്യക്തിപരമായുമാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പരാതിയില്‍ പറയുന്നു. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കെതിരെയും ഇതുപോലെ അപവാദ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ടന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയെന്നതാണ് ഉദ്ദേശമെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. 

 

ചെയര്‍പേഴ്‌സണ്‍ ആയി എട്ട് മാസമായെങ്കിലും കഴിഞ്ഞ ഒരു മാസം ആയിട്ടാണ് ഇതുപോലെ അപവാദ പ്രചരണങ്ങള്‍ നടക്കുന്നതെന്നും ഇതില്‍ തളര്‍ന്ന് പിന്നോട്ട് പോവില്ലന്നും ഇരുട്ടിന്റെ മറവില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്ന് കാട്ടുകയാണ് ലക്ഷ്യമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments