കഞ്ചാവുചെടി നട്ടു വളര്‍ത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു.
പീരുമേട് പട്ടുമുടി എച്ച്എംഎല്‍ എസ്റ്റേറ്റ് 56 മുറി ലയത്തില്‍ താമസിക്കുന്ന രാജേഷ് പൊന്നുസാമിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി കെ.എന്‍.ഹരികുമാര്‍ വെറുതെ വിട്ടത്.
പീരുമേട് എസ്റ്റേറ്റ് ലയത്തോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടത്തിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. എസ്റ്റേറ്റിലെ താത്കാലിക ജീവനക്കാരനാണ് രാജേഷ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീരുമേട് എസ്‌ഐയും സംഘവുമാണ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.
എന്നാല്‍ പോലീസ് നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് ചാര്‍ജ് ചെയ്തതെന്ന് കണ്ടെത്തിയാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.
.jpeg)


0 Comments