പെരുമറ്റം- ഇടപ്പള്ളി തോട്ടുങ്കര ബൈപാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ മുട്ടം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിത്സന്‍ പി.സി അധ്യക്ഷത വഹിച്ച യോഗത്തില്‍ മൂലമറ്റം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എ. സന്തോഷ്, പഞ്ചായത്ത് മെമ്പര്‍ റെജി ഗോപി, ജോളി കെ.പി, വി.സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
.jpeg)


0 Comments