കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് ജയം


എല്‍.ഡി.എഫ് അംഗം കൂറുമാറി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ കരിമണ്ണൂര്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. 

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിയോ കുന്നപ്പിള്ളിയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ലിയോ കുന്നപ്പിള്ളില്‍ കോണ്‍ഗ്രസില്‍ ചേരുകയും യു.ഡി.എഫിനൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയുമായിരുന്നു.

14 അംഗങ്ങള്‍ ഉണ്ടായിരുന്ന ഭരണ സമിതിയില്‍ പന്നൂര്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന ഡി. ദേവസ്യയെ ഇലക്ഷന്‍ കമ്മിഷന്‍ അയോഗ്യനാക്കിയതിനാല്‍ അദ്ദേഹത്തിന് വോട്ടവകാശം ഇല്ലായിരുന്നു. ലിയോ കുന്നപ്പിള്ളില്‍ ഏഴ് വോട്ടു നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐ അംഗം പി.എം. സന്തോഷ് കുമാറിന് ആറ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാകുകയും എല്‍.ഡി.എഫ് ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തു. 


 

പഞ്ചായത്ത് പ്രസിഡന്റിനെതിരെ അടുത്ത ദിവസം അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കരിമണ്ണൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ലിയോ കുന്നപ്പിള്ളിക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments