കുരുതിക്കളത്തും സമീപ പ്രദേശങ്ങളിലും കുരങ്ങ് ശല്യം രൂക്ഷം



മൂലമറ്റം കുരുതിക്കളത്തും സമീപ പ്രദേശങ്ങളിലും കുരങ്ങ് ശല്യം രൂക്ഷമായി. 

കാട്ടുപന്നികളുടെ ശല്യവും കാര്‍ഷിക വസ്തുക്കളുടെ വിലയിടിവും മൂലം കര്‍ഷകരാക്കെ ബുദ്ധിമുട്ടില്‍ കഴിയുമ്പോഴാണ് കുരങ്ങുകളുടെ ശല്യം കൂടിയത്. 

കോട്ടയംമുന്നിക്ക് മുകളിലും കറുകപ്പിള്ളിക്ക് മുകളിലുമാണ് കൂട്ടമായി കുരങ്ങുകളുടെ ശല്യം. തുമ്പച്ചിയുടെ താഴ്ഭാഗത്തും കുരങ്ങു ശല്യമുണ്ട്. തെങ്ങില്‍ കരിക്ക് പോലും നില്‍ക്കാത്ത രീതിയില്‍ പറിച്ച് കുടി ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. മാവില്‍ നിന്ന് ഒറ്റമാങ്ങാ പോലും കിട്ടാത്ത അവസ്ഥയാണ്. 

കൊക്കോ, ചക്ക തുടങ്ങിയ കാര്‍ഷീക വസ്തുക്കള്‍ എല്ലാം തിന്നും പറിച്ച് കളഞ്ഞും നശിപ്പിക്കുകയാണ്. വനം വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും കുരങ്ങുകളെ ഈ പ്രദേശങ്ങളില്‍ നിന്ന് ഓടിക്കുകയും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 


 

ഇപ്പോള്‍ കുരങ്ങുകള്‍ താവളമടിച്ചിരിക്കുന്ന സ്ഥലങ്ങള്‍ പാറക്കെട്ടുകളും മരക്കാടുകളുമാണ്. വനം വകുപ്പ് തോക്ക് ലൈസന്‍സ് ഉള്ളവരെ ഏല്പിച്ച് ഇവറ്റകളെ ഇവിടെ നിന്ന് തുരത്താന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments