കേരള ബാങ്ക് വായ്പാമേള തിങ്കളാഴ്ച തൊടുപുഴയില്‍




സാധാരണക്കാര്‍ക്ക് വളരെ വേഗം സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കേരള ബാങ്ക് വായ്പാമേള തിങ്കളാഴ്ച തൊടുപുഴയില്‍ നടക്കും. 

തിങ്കളാഴ്ച രണ്ടിന് ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടര്‍ കെ.വി. ശശി അധ്യക്ഷ വഹിക്കും. 

കേരള ബാങ്ക് ആവിഷ്‌കരിച്ച് ജനകീയമായി നടപ്പിലാക്കി വരുന്ന ആകര്‍ഷകമായ സംരംഭക, കാര്‍ഷിക, വ്യക്തിഗത, ഭവന, വനിത, ചുമട്ട് തൊഴിലാളി, വിദ്യാഭ്യാസ, വാഹന, ലാപ്‌ടോപ്പ്, ഷീ ടൂവീലര്‍, പെന്‍ഷന്‍, മൈക്രോ ഫിനാന്‍സ്, എം.എസ്.എം.ഇ, പ്രവാസി ഭദ്രത വായ്പ, ക്ഷീരമിത്ര വായ്പ തുടങ്ങി 50ലേറെ വായ്പാ പദ്ധതികള്‍ സംസ്ഥാന വ്യാപകമായി മേളകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണ്. 

ഇതിന്റെ ഭാഗമായി ജില്ലയില്‍ കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍ നടത്തിയ മേളയിലൂടെ 324 വായ്പകളിലായി 22കോടിയോളം രൂപ വിതരണം ചെയ്തു. തൊടുപുഴയില്‍ 200 വായ്പകളിലായി 10 കോടി രൂപ വിതരണം ചെയ്യും. 


 

കോട്ടയം റീജിയണല്‍ ജനറല്‍ മാനേജര്‍ ലതാ പിള്ള പങ്കെടുക്കും. വായ്പ പദ്ധതികള്‍, യു.പി.ഐ, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തോമസ് ജോണ്‍ വിശദീകരിക്കും. 

വാര്‍ഡ് കൗണ്‍സിലര്‍ പി.ജി. രാജശേഖരന്‍, വ്യവസായ വികസന ഓഫീസര്‍ പി.ടി. അശ്വിന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് പ്രോജക്ട് ഓഫീസര്‍ ഇ. നാസര്‍, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ഹാബി കാസിം, മര്‍ച്ചന്റ്സ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments