നഗരസഭ
ഭരണകൂടം നടത്തിയത് വ്യാജരേഖ ചമയ്ക്കല്‍ എന്ന ക്രിമിനല്‍ കുറ്റം,
പൊലീസില്‍ പരാതിപ്പെടും; അന്വേഷണം അട്ടിമറിച്ചാല്‍ കോടതിയെ സമീപിക്കും.
പാലായിലെ നഗരസഭ ഭരണകൂടം ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയത് വ്യാജ രേഖ ചമക്കലാണ്. കൗണ്‍സില്‍ തീരുമാനം രേഖപ്പെടുത്തിയ കൗണ്‍സില്‍ ക്ലര്‍ക്കും, മുനിസിപ്പല്‍ സെക്രട്ടറിയും, ചെയര്‍പേഴ്‌സണും, ഭരണമുന്നണിയിലെ നേതാക്കളും ചേര്‍ന്നാണ് വ്യാജ രേഖ ചമച്ചിരിക്കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതിനുശേഷം നിയമവിരുദ്ധമായി 20 ദിവസത്തിന് ശേഷം കൗണ്‍സില്‍ മിനിറ്റ്‌സ് പുറത്തിറങ്ങുമ്പോള്‍ ഈ വിഷയങ്ങളില്‍ തീരുമാനമായി എന്ന നിലയില്‍ തെറ്റായി രേഖപ്പെടുത്തിയത് വ്യാജ രേഖ നിര്‍മ്മാണത്തിന്റെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് തന്നെ പോലീസില്‍ പരാതിപ്പെടും. ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചാല്‍ കോടതിയെ സമീപിച്ച് നീതി തേടുമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാരായ സിജി ടോണി, മായാ രാഹുല്‍ എന്നിവര്‍ അറിയിച്ചു.
തങ്ങളുടെ പാര്‍ട്ടി അനുവാദത്തോടുകൂടിയാണ് പരാതി കൊടുക്കുന്നത് എന്നും, നിയമപരമായി കൂടുതല്‍ സാധുത ലഭിക്കാനാണ് രണ്ട് അംഗങ്ങളുടെ പേരില്‍ വ്യക്തിപരമായ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നും അവര്‍ വ്യക്തമാക്കി.



0 Comments