ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ആസ്ഥാനമായി കുട്ടികൾ പരിശീലിക്കുന്ന വോളീബോൾ അക്കാദമി ഇന്ത്യൻ വോളീബോൾ താരം നിയാസ് അബ്ദുൾസലാം സന്ദർശിച്ച് കുട്ടികൾക്ക് പരിശീലനം നൽകി.
നിരന്തരമായ പരിശീലനവും കഠിനാധ്വാനവുമാണ് ഇന്ത്യൻ ടീമിലെത്താൻ കാരണമായതെന്ന് കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
വോളീബോൾ കോച്ച് നസീർ കൊച്ചെപ്പറമ്പിൽ, വാകേഴ്സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ,പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ,സെക്രട്ടറി അനസ് എ.ജെ.എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.




0 Comments