ചെത്തിമറ്റം നെടിയിടത്ത് എൻ.ജെ . സ്‌കറിയ (കറിയാച്ചൻ റിട്ട. ASI പാലാ -72) നിര്യാതനായി.
പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തോടൊപ്പം ജ്യേഷ്ഠൻ തങ്കച്ചനും ഒരേ സമയം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നത് അക്കാലത്ത് പത്രവാർത്തയായിരുന്നു. ഇരുവരും മാധ്യമ പ്രവർത്തകരുമായി ഏറെ അടുപ്പം സൃഷ്ടിച്ചിരുന്നവരാണ്.
സംസ്‌കാര ശുശ്രൂഷകൾ 16.09.2023, ശനിയാഴ്ച രാവിലെ 11ന് ചെത്തിമറ്റത്തുള്ള വസതിയിൽ ആരംഭിച്ച് മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ.
ഭാര്യ : പ്രവിത്താനം വടക്കേപ്പറമ്പിൽ കുട്ടിയമ്മ (ലില്ലി).
മക്കൾ : കിഷോർ സ്‌കറിയ, കിരൺ സ്‌കറിയ.
മരുമക്കൾ : കൊച്ചുമോൾ കിഷോർ, സിനി കിരൺ.
സഹോദരങ്ങൾ : തങ്കമണി ജോസ് പൂവക്കാട്ട് കാഞ്ഞിരത്താനം, തങ്കച്ചൻ നെടിയിടത്ത് (റിട്ട. എസ്. ഐ. ) രാജൻ ജോബ് എറണാകുളം, സതീഷ് ബാബു ഏറ്റുമാനൂർ, ഷൈല തോമസ്, കുഞ്ഞുമോൻ ജോബ് . മൃതദേഹം വെള്ളിയാഴ്ച (15.09.2023) വൈകിട്ട് 4ന് വസതിയിൽ കൊണ്ടുവരും.



0 Comments