സുനിൽ പാലാ
പാലാ നഗരസഭാ മുൻ ചെയർപേഴ്സണും റിട്ട. കോളജ് അധ്യാപികയുമായ പ്രഫ. സെലിന്‍ റോയി നടനചാരുതയുടെ അപൂര്‍വ്വതയുമായി അരങ്ങത്തേയ്ക്ക്.
സെലിന്‍ റോയിയുടെ നൃത്തസപര്യയുടെ അരങ്ങേറ്റം ഭരതനാട്യക്കച്ചേരിയിലൂടെ വ്യാഴാഴ്ച വൈകുന്നേരം 6.30ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
അധ്യാപന രംഗത്തും രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന പ്രഫ.സെലിന്‍ റോയി തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കാന്‍ കൂട്ടാക്കിയില്ല. ബാല്യത്തില്‍ തന്നെ നൃത്ത കലകളോടുള്ള താല്പര്യം തുടരാനായത് ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം മാത്രം.
പാലായിലെ നൃത്ത-സംഗീത വിദ്യാലയമായ രാഗമാലികയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പരിശീലനം നടത്തി വരികയായിരുന്നു 63 വയസുകാരിയായ പ്രഫ.സെലിന്‍ റോയി. നൃത്ത അധ്യാപിക പുഷ്പാ രാജുവിന്റെ ശിഷണത്തിലാണ് പരിശീലനം നടത്തിവന്നത്.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ 33 വര്‍ഷം അധ്യാപികയായി സേവനം ചെയ്തു. 2010 മുതല്‍ പത്തു വര്‍ഷം പാലാ മുനിസിപ്പാലിറ്റി 17ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു. 2018ല്‍ പാലാ നഗരസഭാ ചെയര്ഡപേഴ്‌സനായി. 2022 ല്‍ അണ്ണാമല സര്‍വ്വകാലശാലയില്‍ നിന്നും നൃത്തത്തില്‍ ബിരുദാനന്തര ബിരുദം, മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നിവ നേടി. ഭര്‍ത്താവ് പരേതനായ റോയി മാത്യു തകടിയേല്‍.
മക്കള്‍. ഡോ.ആന്‍ സെലിന്‍ റോയി, മാത്യു റോയി, ചെറിയാന്‍ റോയി.
ഭരതനാട്യക്കച്ചേരിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മിയ നിര്‍വഹിക്കും. ഡോ.രാജു ഡി കൃഷ്ണപുരം അധ്യക്ഷത വഹിക്കും. മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ രവി പാലാ പ്രസംഗിക്കും.



0 Comments