വ്യക്തിത്വ രൂപീകരണത്തിന്റെ കളരിയാണ് വിദ്യാലയമെന്ന് ജോര്‍ജുകുട്ടി ആഗസ്തി.. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലൈഫ് പദ്ധതി നടത്തി.




വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും അടിസ്ഥാന പാഠങ്ങള്‍ ഒരു വ്യക്തി കരസ്ഥമാക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണെന്ന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാനും, പ്രമുഖ മോട്ടിവേഷനല്‍ സ്പീക്കറുമായ ജോര്‍ജുകുട്ടി അഗസ്തി പറഞ്ഞു.  


പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി  'പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് എഫക്റ്റീവ് കമ്യൂണിക്കേഷന്‍' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ആരോഗ്യവും അറിവും, കഴിവും, സ്വഭാവവും ആണ് വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളും വിദ്യാലയങ്ങളും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സ്‌കൂള്‍ നടത്തുന്ന ലൈഫ് പദ്ധതി മാതൃകാപരമാണെന്നും ജോര്‍ജ്ജുകുട്ടി ആഗസ്തി പറഞ്ഞു.

ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ., ജിനു ജെ. വല്ലനാട്ട്, അനു ജോര്‍ജ്, ഭദ്ര അനില്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments