ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 28, 29 വീടുകളുടെ ശിലാസ്ഥാപനകര്‍മ്മം നാളെ നടത്തപ്പെടുന്നതാണ്.
കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലില്‍ നിര്‍മ്മിക്കുന്ന ഇരുപത്തെട്ടാം സ്നേഹവീട്, കൊഴുവനാല്‍ പഞ്ചായത്തില്‍ ഈ പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന പതിനാലാം സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 8.30 ന് തോടനാലില്‍ വച്ച് നടത്തപ്പെടുന്നതാണ്.
പ്രൊഫ. തോമസ് ജോര്‍ജ് മൈലാടി ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കും. മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ നിര്‍മ്മിക്കുന്ന ഇരുപത്തി ഒമ്പതാം സ്നേഹവീട് കെ.റ്റി. അഗസ്റ്റിന്‍ കാവുകാട്ട് സംഭാവന നല്കിയ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്.
മുത്തോലി പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ഏഴാം സ്നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം ചെറുകരപള്ളി വികാരി റവ.ഫാ. ബെന്നി കന്നുവെട്ടിയാല്‍ നിര്‍വ്വഹിക്കുന്നതാണ്. സ്നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട് അദ്ധ്യക്ഷത വഹിക്കും.



0 Comments