ബാര്‍ കേസും സോളാര്‍ കേസും കോണ്‍ഗ്രസ് സൃഷ്ടി: കേരള കോണ്‍ഗ്രസ് (എം)... ഭവന സന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ച് കേരള കോണ്‍.(എം) .


 രാഷ്ട്രീയ സദാചാരമില്ലാത്ത പ്രവര്‍ത്തികള്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതാണ് കേരള രാഷ്ട്രീയം മലീനസമാകാന്‍ കാരണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. 

ബാര്‍ക്കേസിലും, സോളാര്‍ കേസിലും അധികാരത്തിനുവേണ്ടിയുള്ള കള്ളക്കളി കളിച്ചത് കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ തന്നെയാണ്. അതിന് ഇടതുപക്ഷ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരള കോണ്‍ഗ്രസ് എമ്മിനെയും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെയും രാഷ്ട്രീയമായി ഇല്ലെന്നാക്കാന്‍ ജോസഫ് ഗ്രൂപ്പുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇന്ന് ആ പാര്‍ട്ടിയില്‍ ഒറ്റപ്പെടലിന്റെയും ഒഴിവാക്കപ്പെടലിന്റെയും യാതന അനുഭവിക്കുകയാണ്.

ജോസഫ് ഗ്രൂപ്പിന് ഉണ്ടായ ദയനീയ അവസ്ഥ അവര്‍ക്കും ഉണ്ടാകും അത് കാലം നല്‍കുന്ന കാവ്യനീതിയാണ്. രാഷ്ട്രീയത്തില്‍ ഇത് എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും ലോപ്പസ് മാത്യു പറഞ്ഞു. കേരള കോണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ഭവന സന്ദര്‍ശനവും ഫണ്ട് പിരിവും വിജയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 

നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബേബി ഉഴുത്തു വാല്‍, ജോര്‍ജ് വേരനാകുന്നേല്‍, ബെന്നി തെരുവത്ത്, ഡോമിനിക് തോമസ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസുകുട്ടി പൂവേലി, സാജു എടേട്ട്, മാത്തുക്കുട്ടി കുഴിഞ്ഞാലി, കെ.പി.ജോസഫ്, നിമ്മി ടിക്വിള്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments