പ്രൊഫ. എന്‍.എം. ജോസഫ് അനുസ്മരണ സമ്മേളനം നടത്തി.




ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫ. എന്‍.എം. ജോസഫിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ജനതാദള്‍ (എസ്) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. 

ജില്ലാ പ്രസിഡന്റ് എം.ടി.കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 



പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. രമേഷ് ബാബു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം ഡോ. തോമസ് സി. കാപ്പന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രാജീവ് നെല്ലിക്കുന്നേല്‍, മാത്യു മണ്ണാറാകം, അന്‍ഷാദ് പ്ലാമൂട്ടില്‍, വി.പി. സെല്‍വര്‍, പി.വി.സിറിയക്, രമേഷ് കിടാച്ചിറയില്‍, യുവ ജനതാദള്‍ ജില്ലാ ജന. സെക്രട്ടറി ടോണി കുമരകം, മഹിളാ ജനതാദള്‍ ജില്ലാ സെക്രട്ടറി എന്‍.എസ്. സുരേഖ, സില്‍വി ജോസഫ്, വി.ആര്‍. റജി, വിഷ്ണു സുരേന്ദ്രന്‍, ജോയി ഇടമനശ്ശേരി, ബോസി വെട്ടുകാട്ടില്‍, രാജി അനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments