പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടത്തി



ഓര്‍മ്മകളുടെ തിരുമുറ്റത്ത് പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ 1981-82 എസ് എസ് എല്‍ സി  പത്താം ക്ലാസ് ഇ ഡിവിഷന്‍ വിദ്യാര്‍ഥിനികളുടെ സംഗമം. 

പഴയ ക്ലാസു മുറികളില്‍ ഒരുക്കില്‍ കൂടി അച്ചടക്കമുള്ള കുട്ടികളായി അവര്‍ എത്തി. 41 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് പലരും കണ്ടുമുട്ടുന്നത്. പലരും വിദേശത്തായിരുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും വാട്ട്സപ്പ് മെസേജുകളിലൂടെ ആശംസകള്‍ അറിയിച്ചു. സംഗമത്തില്‍ 21 പേര്‍ പങ്കെടുത്തു. 


 

കഴിഞ്ഞ ദിവസം രാവിലെ 10.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യൂ അധ്യക്ഷത വഹിച്ചു.  കണ്‍വീനര്‍ ജിജി കെ ഉമ്മനെയും മുന്‍ അധ്യാപകരെയും ആദരിച്ചു. സ്‌കൂള്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നായിരുന്നു പഴയകാല സ്മരണകള്‍ അയവിറക്കി സംഗമം നടന്നത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments