ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാ പള്ളിയില്‍ മാര്‍സ്ലീവായുടെ പുകഴ്ചയുടെ തിരുനാളും കല്ലിട്ട തിരുനാളും സെപ്റ്റംബര്‍ 13, 14 തീയതികളില്‍


ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാ പള്ളിയില്‍ കല്ലിട്ട തിരുനാളും പുകഴ്ചയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബര്‍ 13, 14 തീയതികളില്‍ നടക്കും.

സെപ്റ്റംബര്‍ 13 (ബുധന്‍) രാവിലെ 5:30 ന് വിശുദ്ധ കുര്‍ബാന 6:30വിശുദ്ധ കുര്‍ബാന, നൊവേന, വൈകിട്ട് 5:00മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സെന്റ് തോമസ് സ്മാരകത്തില്‍ ലദീഞ്ഞ്.



പ്രധാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ 5:30നും 6:30നും വിശുദ്ധ കുര്‍ബാന. വൈകിട്ട് 5:00ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ബര്‍സാര്‍ ഫാ. . ബിജു കുന്നക്കാട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. രാത്രി 7:30ന് മൂവാറ്റുപുഴ കുന്നലക്കാടന്‍സിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കുമെന്ന് ഫൊറോനാ വികാരി ഫാ. ജോസഫ് പാനാമ്പുഴ അറിയിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments