ഡിജിറ്റൽ ക്യാമ്പോണവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്


കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്യാമ്പോണത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലും തുടക്കമായി.


 

ഓണം എന്ന മെയിൻ തീമിൽ അടിസ്ഥാനമാക്കി വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  


സ്ക്രാച്ച് ഗെയിം ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിംഗ് വഴിയായിട്ടുള്ള പൂക്കളമത്സരവും ആനിമേഷൻ പരിശീലനമായുള്ള ഊഞ്ഞാലാട്ടവും കുട്ടികളെ ഡിജിറ്റൽ ഓണാഘോഷത്തിൻ്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തി. 


ഹെഡ്മിസ്ട്രസ് സി. റ്റെസ്,  റിസോഴ്സ് പേഴ്സൺ ദിനേശ് സെബാസ്റ്റ്യൻ,  കൈറ്റ്സ് മിസ്ട്രസ് ജൂലിയ ആഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

ക്യാമ്പ് ഏകദിനമായിട്ടാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓണം എന്ന പ്രധാന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 


സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംപോസ്സിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, സ്ക്രാച്ച് ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്രദ്വിമാന അനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments