ക്ഷേത്രങ്ങളില്‍ കന്നിമാസ ആയില്യം പൂജയ്ക്ക് ഒരുക്കങ്ങളായി.




ക്ഷേത്രങ്ങളില്‍ കന്നിമാസ ആയില്യം പൂജയ്ക്ക് ഒരുക്കങ്ങളായി.

 
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ 8.30 ന് സര്‍പ്പത്തറയില്‍ ആയില്യം പൂജ ആരംഭിക്കും. മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 9.30 ന് പ്രസാദ വിതരണം. സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 9745260444.

പാലാ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ 12-ാം തീയതിയാണ് ആയില്യം പൂജ നടക്കുക.

കെഴുവംകുളം, ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ 8 മുതല്‍ നാഗദേവതകള്‍ക്ക് നൂറുംപാലും കൊടുക്കും. മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.



രാമപുരം നാലമ്പലങ്ങള്‍, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും കന്നിമാസ ആയില്യംപൂജ വിശേഷാല്‍ ചടങ്ങുകളോടെ നടത്തും.

കുമ്മണ്ണൂര്‍ വേണാട്ടുശ്ശേരില്‍ കൊട്ടാരത്തില്‍ തിങ്കളാഴ്ച രാവിലെ 8 ന് ആയില്യം പൂജ ആരംഭിക്കും. കല്ലമ്പള്ളില്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments