അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
കടനാട് ഗ്രാമപഞ്ചായത്ത് അങ്കണവാടി കലാ-കായികമേള കൊടുംമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മറ്റത്തിപ്പാറ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ച്ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി യോഗത്തിൽഅധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ്. പ്രസിഡൻറ് സോമൻ വി.ജി, മെർലിൻ റൂബി ,ഉഷ രാജു , ജെയ്സി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിജു പറത്താനത്ത് , ലാലി സണ്ണി പഞ്ചായത്ത് മെമ്പർമാരായ ജോസ് പ്ലാശനാൽ, ബിന്ദു ബിനു ,ബിന്ദു ജേക്കബ്, മധു കുന്നേൽ, തങ്കച്ചൻ കുന്നുംപുറം ,ഐ.സി.ഡി.എസ് സൂപ്പർവൈസർ നസീമ, വിനിമോൾ കെ. വി തുടങ്ങിയവർ പ്രസംഗിച്ചു. കടനാട് പഞ്ചായത്തിലെ 21 അംഗൻവാടികളിൽ നിന്നുള്ള കുട്ടികൾ കലാകായിക മത്സരങ്ങളിൽ പങ്കെടുത്തു.




0 Comments