ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു




ഉടുമ്പന്നൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

 



വീട്ടമ്മമാരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ പ്രോത്സാഹനത്തിന്റെ ഭാഗമായി കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ വിലയുള്ള 5 കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. 


പഞ്ചായത്തിലെ 608 വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 364800 രൂപയാണ് ഗ്രാമ പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കോഴിക്കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിര്‍വ്വഹിച്ചു. 


പഞ്ചായത്ത് അംഗങ്ങളായ അല്‍ഫോന്‍സ കെ. മാത്യു, അഖിലേഷ് ദാമോദരന്‍, ഡോ. അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments