തൊടുപുഴ കോലാനി അമരംകാവ് ദേവീക്ഷേത്ര സന്നിധിയില്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന ദേവീഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രം മുന്‍മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍നമ്പൂതിരി ഭദ്രദീപം കൊളുത്തി നവാഹയജ്ഞം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ പ്രഫ. പി.ജി. ഹരിദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
മുഖ്യആചാര്യന്‍ കാവനാട് രാമന്‍നമ്പൂതിരി ദേവീഭാഗവത സന്ദേശം നല്കി. അഞ്ച് പതിറ്റാണ്ടിലേറെകാലമായി കോലാനി ദേവസ്വം ഭരണസമിതിയുടെ പ്രസിഡന്റായി നിസ്തുല സേവനം കാഴ്ച വച്ച ഒഴിവാരത്ത് ഭാസ്‌ക്കരന്‍ നായരെ മുഖ്യാതിഥി ഷാളണിയിച്ച് ആദരിച്ചു.
ശ്രീധരീയം ഡയറക്ടര്‍ ജയശ്രീ പി. നമ്പൂതിരി, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ പത്മഭൂഷന്‍, ബിജു വി.കെ., മാതൃസമിതി കണ്‍വീനര്‍ ജലജ ശശി എന്നിവര്‍ പങ്കെടുത്തു. ദേവസ്വം സെക്രട്ടറി കെ.എസ്. ഹരികൃഷ്ണന്‍ , ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹരിശാന്ത് കാട്ടാമ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
അമരംകാവിലെ അപൂര്‍വ്വയിനം ജീവജാലങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.





0 Comments