ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള: കട്ടപ്പന ഉപജില്ല ചാമ്പ്യന്മാര്‍




ഇരുപതാമത് റവന്യൂ ജില്ലാ കായിക മേളയില്‍ കട്ടപ്പന ഉപജില്ല ചാമ്പ്യന്‍മാരായി. 

47 സ്വര്‍ണവും 42 വെള്ളിയും 32 വെങ്കലവുമടക്കം 420.5 പോയിന്റ് നേടിയാണ് കട്ടപ്പന ആധിപത്യം നിലനിര്‍ത്തിയത്. 126 പോയിന്റ് നേടിയ സി.എച്ച്.എസ് കാല്‍വരിയുടെ കരുത്തിലായിരുന്നു കട്ടപ്പനയുടെ മുന്നേറ്റം. 

30 സ്വര്‍ണവും 25 വെള്ളിയും 25 വെങ്കലവുമായി 279.5 പോയിന്റോടെ അടിമാലി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണവും പത്തു വെള്ളിയും ആറു വെങ്കലവുമായി 71 പോയിന്റോടെ തൊടുപുഴ ഉപജില്ല മൂന്നാമതെത്തി.

പീരുമേട്-64, നെടുങ്കണ്ടം- 46, അറക്കുളം -42, മൂന്നാര്‍ -11 എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂള്‍ തലത്തില്‍ 19 സ്വര്‍ണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമായി 126 പോയിന്റോടെ കാല്‍വരിമൗണ്ട് ഹൈസ്‌കൂളാണ് മുന്നില്‍.


14 സ്വര്‍ണ്ണവും 11വെള്ളിയും 13 വെങ്കലവുമായി 116 പോയിന്റോടെ എസ്.എന്‍ വി.എച്ച്.എസ്.എസ് എന്‍.ആര്‍ സിറ്റി തൊട്ടുപിന്നിലെത്തി. 10 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലവുമായി 109.5 പോയിന്റു നേടി ഇരട്ടയാര്‍ സെന്റ് തോമസ് മാന്നാമതെത്തി. 


അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 44 പോയിന്റ് നേടി മുണ്ടക്കയം സെന്റ് ആന്റണീസ് എച്ച്.എസ് നാലാം സ്ഥാനവും മൂന്ന് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടി 30 പോയിന്റോടെ പാറത്തോട് സെന്റ് ജോര്‍ജ് എച്ച്എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. 

മേളയുടെ സമാപന സമ്മേളനം തൊടുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിജയ. ആര്‍ അധ്യക്ഷത വഹിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments