തലനാട് ഗ്രാമപഞ്ചായത്തിന് 9.5 കോടിയുടെ ബജറ്റ്



തലനാട് ഗ്രാമപഞ്ചായത്തിലെ 2024-2025 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി അവതരിപ്പിച്ചു.
 
വാര്‍ഷിക ബജറ്റ് അവതരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.

നിലവിലെ ഭരണസമിതി അധികാരത്തിലേറിയതിനു ശേഷം നടത്തിയിട്ടുള്ള വികസനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ ഭരണസമിതിയുടെ കാലാവധിയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രസിഡന്റ് വിശദീകരിച്ചു. 

കൃഷിയ്ക്കും ടൂറിസത്തിനും ഭവനനിര്‍മാണത്തിനും കുടിവെള്ളത്തിനും റോഡ് പുനരുദ്ധാരണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബഡ്ജറ്റാണ്  വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.

ലൈഫ് ഭവനപദ്ധതിക്ക് 2 കോടി 78 ലക്ഷം രൂപയും ഭവന പുനരുദ്ധരണത്തിന് 18 ലക്ഷം രൂപയും ടൂറിസം മേഖലയ്ക്ക് 40 ലക്ഷം രൂപയും ഉല്‍പാദന മേഖലക്ക് 35.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.



ഗ്രാമപഞ്ചായത്തിന്റ സര്‍വതോന്‍മുഖമായ ഉന്നമനത്തിനായി ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ഒന്‍പതു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എഴുപത്തി അഞ്ചായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപ വരവും ഒന്‍പത് കോടി മുപ്പത്തി രണ്ട് ലക്ഷത്തി നാല്‍പത്തി എട്ടായിരത്തി എഴുനൂറ്റി അന്‍പത് രൂപ ചെലവും ആറ് ലക്ഷത്തി ഇരുപത്തി ആറായിരത്തി മുന്നൂറ്റി നാല്‍പത്തി ഒന്‍പത് രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.റ്റി.കുര്യന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments