ഉള്ളനാട് വലിയ കാവുംപുറം റോഡ് ... എം എൽ എ യുടെ അനാസ്ഥയെന്ന് കേരള കോൺഗ്രസ് (എം) കുറ്റപ്പെടുത്തി
പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ടുവർഷം മുമ്പുതന്നെ ആവശ്യമായ തുക അനുവദിച്ചിട്ടും റോഡ് നന്നാക്കാൻ ഇതുവരെ കഴിയാത്തത് എം എൽ എയുടെ അനാസ്ഥ മൂലമാണെന്ന് കേരള കോൺഗ്രസ് (എം) .
ബസ്സ് സർവീസുകൾ ഉള്ളതും ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതുമായ ഭരണങ്ങാനം പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണ് ഉള്ളനാട് വലിയ കാവുംപുറം റോഡ്. ദീർഘനാളായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത് . ഉള്ളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സമീപവാസികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഈ റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടുവർഷം മുമ്പ് കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. അതേതുടർന്ന് 2023 - 24 വർഷം റോഡ് നന്നാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും തുക അനുവദിക്കുകയുണ്ടായി. എന്നാൽ തുടർനടപടികൾ സ്വീകരിക്കുവാൻ എംഎൽഎ തയ്യാറാവുന്നില്ല എന്നതാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. പ്രോട്ടോകോൾ പ്രകാരം ചീഫ് സെക്രട്ടറി റാങ്കിലുള്ള എം എൽ എയ്ക്ക് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധികാരം ഉണ്ടെന്നിരിക്കെ അനുവദിച്ച പ്രവർത്തികൾ പോലും നടപ്പിലാക്കാൻ കഴിയാത്തത് പിടിപ്പു കേടായി മാത്രമേ കാണാൻ കഴിയൂ. ഫണ്ടുകൾ ലാപ്സാക്കി കളയുന്നത് ദുരിതത്തിലായ പ്രദേശവാസികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ്സ് (എം) മണ്ഡലം നേതൃയോഗം ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് ആനന്ദ് മാത്യു ചെറുവള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ വി പ്രഭാകരൻ, ഔസേപ്പച്ചൻ കുന്നുംപുറം, ദേവസ്യാച്ചൻ കുന്നക്കാട്ട് ,ജോജോ അടയ്ക്കാപാറ, ജ്യോതിഷ് പൂവത്തുങ്കൽ, മാർട്ടിൻ കവിയിൽ, ജോസഫ് കുന്നക്കാട്ട്, സിബി നരിക്കുഴി എന്നിവർ പ്രസംഗിച്ചു
0 Comments