പാലാ അൽഫോൻസാ കോളേജിൽ അർണോസ് പാതിരി ചെയർ ഉദ്ഘാടന കർമ്മം കേരളസാഹിത്യ അക്കാദമി ഭരണസമിതി അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി നിർവഹിച്ചു.
മലയാളഗദ്യത്തിൻ്റെ വളർച്ചയെ ഏറെ സഹായിച്ച മലയാളം- പോർച്ചുഗീസ് നിഘണ്ടു എഴുതിയ അർണോസ് പാതിരി പാശ്ചാത്യനാട്ടിൽനിന്ന് ഇവിടെ വന്ന് സംസ്കൃതവും മലയാളവും ഹൃദിസ്ഥമാക്കി. തത്ത്വജ്ഞാനപ്രദങ്ങളായ കവിതകൾ രചിച്ച വ്യക്തി എന്ന നിലയിലാണ് മലയാളകാവ്യസാഹിത്യത്തിൽ അദ്ദേഹം ഇടം നേടിയത്. ചതുരന്ത്യം, മിശിഹാചരിത്രം, പുത്തൻപാന, ഉമ്മാപർവം എന്നീ കൃതികൾ അദ്ദേഹത്തിൻറെതാണ്.
ബഹുമുഖ പ്രതിഭയായ അർണോസ് പാതിരിയെ അക്കാദമിക ലോകത്തിന് പരിചയപ്പെടുത്തുക, പാതിരിയുടെ സാഹിത്യ സാംസ്കാരിക സൃഷ്ടികളെ ആഴത്തിൽ പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് അർണോസ് പാതിരി അക്കാദമിയുടെ നേതൃത്വത്തിൽ പാലാ അൽഫോൻസാ കോളേജിൽ അർണ്ണോസ് പാതിരി ചെയർ ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ഷാജി ജോൺ അധ്യക്ഷ പ്രസംഗവും തൃശൂർ അർണോസ് പാതിരി അക്കാദമി ഡയറക്ടർ റവ. ഫാ. ഡോ. ജോർജ്ജ് തേനാടിക്കുളം എസ്. ജെ അർണ്ണോസ് പാതിരി അനുസ്മരണ പ്രഭാഷണവും നടത്തി. വിശിഷ്ടാതിഥി ഡോ. കുര്യാസ് കുമ്പളക്കുഴി 'അർണോസ് പാതിരിയും മലയാള കവിതയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി.
മലയാള വിഭാഗം മേധാവി ഡോ.സിസ്റ്റർ റിയാ മാത്യുവും ഡോ. അനില തോമസും പ്രസംഗിച്ചു. അർണോസ് പാതിരിയുടെ കൃതികളും അദ്ദേഹത്തെ പറ്റിയുള്ള രചനകളും മലയാളം
ഡിപ്പാർട്ട്മെൻ്റ്
ലൈബ്രറിക്ക് സമർപ്പിക്കുകയും അക്കാഡമിയും മലയാള വിഭാഗവും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. വിദ്യാർത്ഥിനികൾ തയ്യാറാക്കിയ "നിലാവ്" എന്ന കൈയെഴുത്തുമാസികയും പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിനികൾ പുത്തൻപാന ആലപിക്കുകയും ചെയ്തു.



0 Comments