മേലുകാവില്‍ നാട്ടുകാരുമായി സൗഹൃദം പങ്കിട്ട് തോമസ് ചാഴികാടന്‍; വരും ദിവസങ്ങളില്‍ പരമാവധി പേരെ നേരില്‍ കാണാനും തീരുമാനം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ചാഴികാടന്റെ ആദ്യ ദിനം ഇങ്ങനെ ....തിങ്കളാഴ്ചയായിരുന്നു ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചത്. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപിയാണ് പ്രഖ്യാപനം നടത്തിയത്.



മേലുകാവില്‍ നാട്ടുകാരുമായി സൗഹൃദം പങ്കിട്ട് തോമസ് ചാഴികാടന്‍; വരും ദിവസങ്ങളില്‍ പരമാവധി പേരെ നേരില്‍ കാണാനും തീരുമാനം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ചാഴികാടന്റെ ആദ്യ ദിനം ഇങ്ങനെ .... തിങ്കളാഴ്ചയായിരുന്നു ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചത്. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപിയാണ് പ്രഖ്യാപനം നടത്തിയത്.


സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ദിവസവും പതിവുപോലെ തിരക്കുകളൊഴിയാതെ കോട്ടയത്തെ ഇടതുസ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. മേലുകാവിലും ഉഴവൂരിലും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം നാട്ടുകാരുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മടങ്ങിയത്.

 കോട്ടയം ദന്തല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്‍ നിശ്ചയിച്ച പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ നേരില്‍ കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തിങ്കളാഴ്ചയായിരുന്നു ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചത്.

 കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപിയാണ് പ്രഖ്യാപനം നടത്തിയത്. 

2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു.
                         

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments