ഇന്നു നടന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നു മികച്ച വിജയം. തെരഞ്ഞെടുപ്പ് നടന്ന 10 സീറ്റിൽ 9 സീറ്റിലും എൽ ഡി എഫ് വിജയിച്ചു
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ളാലം സെന്റ് ജോർജി പുത്തൻപള്ളി ഓഡിറ്റോറിയത്തിലാണ് വോട്ടെടുപ്പ് നടന്നത്.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധികളായി കെ.ആർ. അനുരാഗ് പാണ്ടിക്കാട്ട് (മേലുകാവ് ബാങ്ക്), ജോൺസൺ ജോസഫ് പുളിക്കീൽ (മരങ്ങാട്ടുപിള്ളി ബാങ്ക്), ബോബി മാത്യു (കിടങ്ങൂർ ബാങ്ക്), സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ (മേലുകാവ് ബാങ്ക്), ഇതര സംഘങ്ങളുടെ ഭരണ സമിതിയിൽ നിന്ന് സോണി ടി. മൈക്കിൾ തെക്കേൽ (പാലാ അർബൻ ബാങ്ക്), ക്ഷീര സംഘങ്ങളിൽ നിന്ന് ബിജി മാത്യു (കുര്യനാട് ക്ഷീരോൽപാദക സംഘം), പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധിയായി ജോസഫ് സൈമൺ മണ്ണത്തുമാക്കിൽ (കടപ്ലാമറ്റം ബാങ്ക്), ഇതര സംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി ,റിനോജ് മാത്യു (മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്)വനിത പ്രതിനിധിയായി ജ്യോതി ബാലകൃഷ്ണൻ (കിടങ്ങൂർ ബാങ്ക്), പട്ടികജാതി പട്ടിക വർഗ വിഭാഗം പ്രതിനിധിയായി എം ആർ റെജിമോൻ (മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം) എന്നിവരാണ് വിജയിച്ചത്.
0 Comments