ആയുഷ് ഹോമിയോപ്പതി ആരോഗ്യ കേന്ദ്രം... 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ടാക്സി സ്റ്റാൻഡ് മൈതാനത്ത് പ്രവർത്തിച്ചുവരുന്ന ആയുഷ് ഹോമിയോപ്പതി ആരോഗ്യ കേന്ദ്രം ഗ്രാമപഞ്ചായത്തിന്റെ പ്രോജക്ട് ഫണ്ട്, തനത് ഫണ്ട്, എച്ച്. എം. സി ഫണ്ട്, കേന്ദ്രഫണ്ട്, കണ്ടിന്ജന്‍സി ഫണ്ട് എന്നിവ വിനിയോഗിച്ച് 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. മരുന്ന്, ഇൻവർട്ടർ ശീതീകരിച്ച മുറി, സിസിടിവി, ഫർണിച്ചറുകൾ, ലാപ്ടോപ്പ്, പ്രിൻറർ, സ്കാനർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നടപ്പിലാക്കി നാടിന് സമർപ്പിച്ചു. 


ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിറിയക്ക് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗം ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, നിർമ്മലാ ദിവാകരൻ,


 ലിസി ജോർജ് സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ് ലിസി ജോയ്, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ മെഡിക്കൽ ഓഫീസർ ഡോക്ടർ ചിന്തു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments