മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി.
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ കെയർ സീരീസിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഓവേറിയൻ കാൻസർ ചികിത്സാരംഗത്തെ നൂതന രീതികളും ആശയങ്ങളും പങ്ക് വയ്ക്കുന്ന പഠന സെമിനാറുകൾ ആരോഗ്യപ്രവർത്തകർക്കു പ്രോൽസാഹനം പകരുന്നതാണെന്നു അദ്ദേഹം പറഞ്ഞു.ആശുപത്രി ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ, കോട്ടയം ഒ ആൻഡ് ജി സൊസൈറ്റി പ്രസിഡന്റ് ഡോ.അനിത കെ.ഗോപാൽ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അജിത കുമാരി എന്നിവർ പ്രസംഗിച്ചു.
ഓവേറിയൻ കാൻസറുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിൽ ആശുപത്രി ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ടി.ഗീത, ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.റോസമ്മ തോമസ്, റേഡിയോഡയഗ്നോസിസ് ആൻഡ് ഇമേജിംഗ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രചന ജോർജ്, തിരുവനന്തപുരം ആർ.സി.സിയിലെ അസോസിയേറ്റ് പ്രഫസർ ഡോ.ശിവരഞ്ജിത്ത് പി,അഡീഷണൽ പ്രഫസർമാരായ ഡോ.രമ.പി, ഡോ.ലക്ഷ്മി ഹരിദാസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിന്നുള്ള ഓങ്കോളജി, ഒബസ്റ്റട്രിക്സ് , ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ ചർച്ചകളിൽ പങ്കെടുത്തു.
0 Comments