രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ശതാബ്‌ദി പ്രവർത്തനങ്ങളുടെ ഭാഗമായി ഹിന്ദു ഏകതയുടെ സന്ദേശമുയർത്തി പാലായിൽ മാർച്ച് 15-ന് ഹിന്ദു ഏകതാ സമ്മേളനം നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ...... ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വൽസൻ തിലങ്കേരി മുഖ്യപ്രഭാഷണം നടത്തും.....വീഡിയോ ഈ വാർത്തയോടൊപ്പം





രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ശതാബ്‌ദി പ്രവർത്തനങ്ങളുടെ ഭാഗമായി ഹിന്ദു ഏകതയുടെ സന്ദേശമുയർത്തി പാലായിൽ മാർച്ച് 15-ന് ഹിന്ദു ഏകതാ സമ്മേളനം നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ  പത്രസമ്മേളനത്തിൽ അറിയിച്ചു ......  ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്  വൽസൻ തിലങ്കേരി മുഖ്യപ്രഭാഷണം നടത്തും.....

ഭാരതമെമ്പാടും ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടന്നു വരികയാണ്. സനാത ധർമ്മത്തെ പരിപോഷിപ്പിച്ചുകൊണ്ട് ഹിന്ദുവിൻറെ ഐക്യത്തെ ഉറപ്പിക്കുവാനായി പാലായുടെ മണ്ണിൽ ഗൗണാറിൻറെ (മീനച്ചിലാർ) തീരത്ത് ഹിന്ദു ഏകതാ സമ്മേളനം ഒരുങ്ങുകയാണ്.

പാലാ മുൻസിപ്പാലിറ്റിയുടെയും, കരൂർ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഹിന്ദു ഏകതാ സമ്മേളനവും. 33-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമവും ഏകോപിപ്പിച്ചുകൊണ്ടുള്ള വിരാട ഹിന്ദു സമ്മേളന മാർച്ച് 15-ാം തീയതി വൈകുന്നേരം 3 മണി മുതൽ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും.

വീഡിയോ 👇👇👇


ഭാരതത്തിൽ ഉടനീളം പരിസ്ഥിതി പരിപാലനം ജീവിത വ്രതമാക്കിയാണ് സനാതന ധർമ്മം നിലനിൽക്കുന്നത്. അതിൽ അതീവ പ്രാധാന്യമർഹിക്കു ഒന്നാണ് നദീവന്ദനം. പുണ്യ നദിയായ മീനച്ചിലാറിന് (ഐതീഹ്യ പെരുമയാർന്ന മീനാക്ഷിയാർ) അന്നേ ദിവസം ഗൗണാർ ആരതിയും നദീവന്ദനവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

അഡ്വ. രാജേഷ് പല്ലാട്ട്, ഡോ. പി.സി. ഹരികൃഷ്ണൻ , സി.കെ. അശോകൻ , സിന്ധു ജയചന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments