മാണിസാറിൻ്റെ പ്രവർത്തനങ്ങളെ 100 % അംഗീകരിക്കുന്നു ...... പക്ഷേ "മാണി സാറിനെ ചേർത്ത് നിർത്തി പാലാ ബജറ്റ് " വാർത്ത അടിസ്ഥാന രഹിതമെന്ന് കൗൺസിലർ അഡ്വ.ബിനു പുളിക്കക്കണ്ടം .... നിർദ്ദേശങ്ങളെ പ്രഖ്യാപനങ്ങളായി തെറ്റിധരിക്കരുതെന്നും ബിനു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.... പ്രസ്താവനയുടെ പൂർണ്ണ രൂപം ഈ വാർത്തയോടൊപ്പം
സുനിൽ പാലാ
പ്രിയരെ.... പാലാ നഗരസഭ ബഡ്ജറ്റുമായി ബന്ധപ്പെട്ട് ഇതുപോലെ അടിസ്ഥാനപരമല്ലാത്തതും തെറ്റായ രീതിയിലും വാർത്തകൾ വരുന്നു..മാണി സാറിന്റെ പ്രവർത്തനങ്ങൾ 100 % ഈ ഭരണ സമിതി അംഗീകരിക്കുന്നു എന്നതും എടുത്ത് പറയുന്നു.. അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്നും പാലാക്കാർ കരുതുന്നു.. എന്നാൽ മാണി സാറിനെ ചേർത്തു നിർത്തി പാലാ ബഡ്ജറ്റ് എന്ന വാർത്ത അടിസ്ഥാനരഹിതമാണ്.. വൈസ് ചെയർ പേഴ്സന്റെ പ്രസംഗത്തിലെ പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റ് പ്രഖ്യാപനം.. അഥവാ ബഡ്ജറ്റ്... കൂടാതെ പണം വകയിരുത്തുന്നതും ആ ഗണത്തിൽ വരും.. ബാക്കി വരുന്ന,,, വിഷയങ്ങൾ,,, വാർത്തകളിൽ വരുന്ന കാര്യങ്ങൾ എന്നിവ കൗൺസിലർമാരും പൊതുജനങ്ങളും നല്കുന്ന നിർദ്ദേശങ്ങൾ മാത്രമാണ്.. നിർദ്ദേശങ്ങളെ പ്രഖ്യാപനങ്ങളായി തെറ്റിദ്ധരിക്കരുത് എന്ന അഭ്യർത്ഥന ഉണ്ട്.. പ്രതിമ ഉൾപ്പെടെയുള്ളത് നിർദ്ദേശങ്ങൾ മാത്രമാണ്.. എന്നിരുന്നാലും നിർദ്ദേശങ്ങൾ,, അത് നടപ്പിലാക്കാൻ പറ്റുന്നത് തീർച്ചയായും ഈ ഭരണ സമിതി നടപ്പിലാക്കുകയും ചെയ്യും.. ഒരു പൊതുതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ താത്പര്യങ്ങളാൽ വാർത്തകൾ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നുള്ളതിനാൽ ശ്രദ്ധയിൽപ്പെടുത്തി എന്ന് മാത്രം... രാഷ്ട്രീയത്തിന് അതീതമായി മഹാനായ മാണിസാറിനെ പാലാ നന്ദിയോടെ എക്കാലവും ഓർമ്മിക്കും.. അദ്ദേഹം കെട്ടിപ്പെടുത്ത പാർട്ടിയോ.. കുടുംബമോ അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ശ്രമിക്കുന്നില്ല എന്നത് വേദനയോടെ ഇവിടെ കുറിക്കട്ടെ..



0 Comments