തൊടുപുഴ മുട്ടത്ത് ചിട്ടിപ്പണം ആവശ്യപ്പെട്ട് ബാങ്കില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പടക്കം പൊട്ടിക്കുമെന്ന് ഭീഷണി; യുവാവ് കസ്റ്റഡിയില്‍ ... പോലീസും ഫയര്‍ഫോഴ്സും എത്തി യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

 

ചിട്ടിപ്പണം ആവശ്യപ്പെട്ട് ബാങ്കില്‍ കയറി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ്. മുട്ടം സ്വദേശി പ്രസാദാണ് ലീഗല്‍ മെട്രോളജി സഹകരണ സംഘത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കിനുള്ളില്‍ കയറി പ്രസാദ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൈയിലെ പടക്കം പൊട്ടിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

 തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും എത്തി യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പെട്രോളും പടക്കവുമായി എത്തി ഒരുമണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാള്‍ക്ക് ബാങ്കില്‍ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. ഇതിന് അഡ്മിനിസ്‌ട്രേറ്റിവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജര്‍ അറിയിച്ചു.


ഇതില്‍ പ്രകോപിതനായ പ്രസാദ് ഇന്ന് രാവിലെ ബാങ്കിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ബാങ്കിലും ദേഹത്തും ഒഴിച്ചു. ഒരു പടക്കവും കൈയിലുണ്ടായിരുന്നു. ഇത് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
                          

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments