കോട്ടയം കറുകച്ചാലിൽ വാഹന അപകടത്തിൽ യുവതി മരിച്ചത് കൊലപാതകമെന്ന് നിഗമനം…മുൻ സുഹൃത്ത് കസ്റ്റഡിയിൽ...

 

ജോലിക്കുപോയ യുവതി വാഹനമിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കോട്ടയം കറുകച്ചാൽ കൂത്രപളളി സ്വദേശിനി നീതു കൃഷ്ണനെ (36)യാണ് വാഹനമിടിച്ച്‌ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 


ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.  ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്ബോഴായിരുന്നു നീതുവിനെ വാഹനമിടിച്ചത്. വാഹനമിടിച്ച്‌ അബോധാവസ്ഥയിലായ നീതുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 


സംഭവസ്ഥലത്തുനിന്നും ഒരു കാര്‍ മല്ലപ്പളളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെന്ന് പ്രദേശവാസികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു.  തുടര്‍ന്ന് യുവതിയുടെ മുന്‍ സുഹൃത്ത് കാഞ്ഞിരപ്പളളി സ്വദേശിയായ അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments