സ്വാശ്രയ സംഘങ്ങൾ സമകാലീന പ്രശ്‌നങ്ങളോട് പ്രതികരിക്കണം: ഫാ. തോമസ് കിഴക്കേൽ .



സമകാലീന സാമൂഹ്യ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ സ്വാശ്രയ സംഘങ്ങൾക്കാവണമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. പി.എസ്.ഡബ്ലിയു.എസ് ൻ്റെ പാലാ സോണൽ വാർഷികം  ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. തോമസ് കിഴക്കേൽ. സോണൽ വാർഷികത്തിനോടനുബന്ധിച്ച് ആവിഷ്കരിച്ച ലഹരി വിരുദ്ധ യജ്ഞത്തിൻ്റെ ഉദ്ഘാടനം  മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവ്വഹിച്ചു. ളാലം പഴയ പള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സോണൽ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിൽ അദ്ധ്യക്ഷത വഹിച്ചു. ളാലം പുത്തൻ പള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ മികച്ച കർഷകരെ ആദരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജെക്സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്വാശ്രയസംഘം ഡയറക്ടർ ഫാ. ആന്റണി നങ്ങാപറമ്പിൽ, മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുനിസിപ്പൽ കൗൺസിലർ ഷീബജീയോ, പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, സി.ജോസ്മിത എസ്. എം. എസ്, ജോസ്. സി. സി , സൗമ്യ ജെയിംസ്, നിത്യ. എസ് തുടങ്ങിയവർ പ്രസംഗിച്ചു. അജേഷ് ജോയ്, ഹരികൃഷ്ണൻ കെ, വിദ്യഅനൂപ്, സിൻസി സണ്ണി, ജോർജ് ഫ്രാൻസിസ്, ബേബി ജോൺ കുന്നപ്പള്ളി, ജീമോൾ ജോസ്, റീബ ഓമനക്കുട്ടൻ, അനീറ്റ തോമസ്, രമ്യ അജിത്, സിബി ചെറിയാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments