പാറമട ലോബിയുടെ അവിഹിത ഇടപെടലുകളില്‍ മനംനൊന്ത് ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി തല്‍സ്ഥാനം രാജിവയ്ക്കുന്നു. ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് വിനോദ് വേരനാനി പറഞ്ഞു.

പാറമട ലോബിയുടെ അവിഹിത ഇടപെടലുകളില്‍ മനംനൊന്ത് ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി തല്‍സ്ഥാനം രാജിവയ്ക്കുന്നു. ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് വിനോദ് വേരനാനി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ മേഖലയായ കയ്യൂര്‍ മലയില്‍ പാറമടയ്ക്കായി യു.ഡി.എഫിലെ ഒരു പഞ്ചായത്ത് മെമ്പര്‍തന്നെ ലൈസന്‍സിനായി അപേക്ഷിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ്. പ്രവര്‍ത്തകന്‍ കൂടിയായ താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് വിനോദ് വിശദീകരിച്ചു.

 മെമ്പറുടെ ലൈസന്‍സ് അപേക്ഷ പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ചട്ടപ്രകാരം പുറത്തുപോകേണ്ട ആ മെമ്പര്‍കൂടി ഇരുന്നുകൊണ്ടാണ് ലൈസന്‍സ് കൊടുക്കാനുള്ള നീക്കം നടത്തിയതെന്ന് വിനോദ് ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവാണ് ഈ നീക്കത്തിന് പിന്നില്‍ കളിക്കുന്നതെന്നും അടുത്തിടെ പോലും ഉരുള്‍പൊട്ടല്‍ ഉണ്ടായ കയ്യൂര്‍ മലയില്‍ ഒരു കാരണവശാലും ഇനി പാറമട അനുവദിക്കാനാവില്ലെന്നും വിനോദ് പറയുന്നു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments