കേരളത്തെ ടൂറിസം ഹബ്ബാക്കാൻ ശ്രമിക്കും കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്നും കേന്ദ്ര മന്ത്രിയായ് അധികാരമേറ്റ സുരേഷ് ഗോപി


സുരേഷ്‌ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു....കേരളത്തെ ടൂറിസം ഹബ്ബാക്കാൻ ശ്രമിക്കും കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്നും കേന്ദ്ര മന്ത്രിയായ് അധികാരമേറ്റ സുരേഷ് ഗോപി 

രാവിലെ 9.30 യോടെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചിരുത്തി.
പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത് സുപ്രധാന ചുമതലയാണെന്നും താന്‍ ഒരു യുകെജി സ്റ്റുഡന്റിന്റെ തലത്തിലാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞു.
ശാസ്ത്രിഭവനിലെ മന്ത്രാലയത്തിന്റെ ഓഫിസില്‍ എത്തിയ അദ്ദേഹം ഗൗരവമുള്ള വകുപ്പാണ് പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പെട്രോളിയം മന്ത്രിയും പ്രധാനമന്ത്രിയും വകുപ്പിലെ മുതിര്‍ന്ന പാനലിലുള്ളവരും ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി. കേരളത്തിലെയും തൃശൂരിലെയും ജനങ്ങള്‍ക്ക് സുരേഷ്‌ഗോപി നന്ദി രേഖപ്പെടുത്തി. 
പെട്രോളിയം പ്രകൃതിവാതകത്തിനും പുറമേ ടൂറിസം വകുപ്പും ഏല്‍പ്പിച്ചിരിക്കുന്ന സുരേഷ്‌ഗോപി ഉടന്‍ ടൂറിസം മന്ത്രായലത്തിലൂം എത്തി ചുമതലയേല്‍ക്കും. ചെയ്യാനുദ്ദേശിക്കുന്ന
 കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച്‌ പെട്രോള്‍ ആവശ്യമുള്ളതും ടൂറിസം സാധ്യതയുള്ളതുമായ സംസ്ഥാനവുമാണ്. കൊച്ചി കേന്ദ്രീകരിച്ച്‌ പെട്രോളുമായി ബന്ധപ്പെട്ട

 കാര്യം ചെയ്യും. ടൂറിസം മന്ത്രി എന്ന നിലയില്‍ പൂരം അടുത്ത വര്‍ഷം ഇതുവരെ കാണാന്‍ കഴിയാത്ത രീതിയില്‍ നടത്തും. ഇതുവരെ കണ്ടെത്താത്ത ടൂറിസം മേഖലകള്‍ കണ്ടെത്തുമെന്നും പറഞ്ഞു. 
സുരേഷ്ഗോപി ഡല്‍ഹിയില്‍ നിന്നും ഇന്നു തന്നെ സംസ്ഥാനത്തേക്ക് മടങ്ങും. കേന്ദ്രമന്ത്രിയായി ആദ്യ പരിപാടി അദ്ദേഹത്തിന് കണ്ണൂരിലാണ്



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments