പൈനാവില്‍ വീടുകള്‍ക്ക് തീവെച്ച കേസിലെ പ്രതി പിടിയില്‍


ഇടുക്കിപൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട കേസിലെ പ്രതി പിടിയില്‍. നിരപ്പേല്‍ സന്തോഷ് ആണ് ബോഡിമെട്ട് ചെക്ക്പോസ്റ്റിന് സമീപം പിടിയിലായത്. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിയത്.പുലര്‍ച്ചെ 4 ഓടെയാണ് വീടുകള്‍ക്ക് തീവെച്ചത്. അന്നക്കുട്ടിയുടെ മരുമകനാണ് പിടിയിലായ സന്തോഷ്.

 അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ലിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചിരുന്നു. വീടുപകരണങ്ങളും കത്തി നശിച്ചു. ഇടുക്കി പോലീസും, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച്
 തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീവെച്ച സമയത്ത് രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments