ഡ്യൂട്ടിക്കെത്തിയ കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണു മരണപ്പെട്ടു. പാലായിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് പോകാൻ എത്തിയ ഡ്രൈവർ പി കെ ബിജു (54) വാണ് മരിച്ചത്.
എരുമേലി സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കെ എസ് ആർ ടി സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments