പാലാ - പൊൻകുന്നം റൂട്ടിൽ വലിയ പാലത്തിന് സമീപമുള്ള ടാക്സി സ്റ്റാൻഡിന് സമീപം അഗാധഗർത്തം.
വാട്ടർ അതോറിറ്റിയിൽ നിന്നും പൈപ്പ് പൊട്ടിയത് നന്നാക്കാൻ മണ്ണ് തുരന്നപ്പോഴാണ് മണ്ണിനടിയിൽ വിവിധ ദിശകളിലായി വലിയ അള്ളുകൾ കാണപ്പെട്ടത്.
സമീപത്തുള്ള കോൺക്രീറ്റും ടാക്സി സ്റ്റാൻഡിന്റെ തറയുമടക്കം വിണ്ടുകീറിയിട്ടുണ്ട്. അടിയന്തരമായി ശാശ്വത പരിഹാരം വേണമെന്ന് പാലാ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റിയും പി ഡബ്ല്യു ഡിയും അലംഭാവം കാണിച്ചാൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് പാലാ നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ പറഞ്ഞു.





0 Comments