രാമപുരം നാലമ്പല തീര്‍ത്ഥാടനം..... ആലോചനാ യോഗം നടത്തി
സുനിൽ പാലാ
ജൂലൈ 16 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ നാലമ്പല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി.
മാണി സി. കാപ്പന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, പാലാ ആർ ഡി ഓ, ദീപ കെ .പി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി, അസിസ്റ്റന്റ്
എഞ്ചിനീയര്‍, കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി., വാട്ടര്‍ അതോറിറ്റി, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യൂ, ആരോഗ്യ വകുപ്പ്, സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം ഭാരവാഹികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നാലമ്പലങ്ങളേയ്ക്ക് പോകുന്ന റോഡുകളിലെ ഇരു സൈഡിലെ ഓടളിലുള്ള കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും, റോഡ് സൈഡിലുള്ള കല്ലുകളും തടികളും നീക്കം ചെയ്യണമെന്നും, രാമപുരം അമ്പലം
ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും, റോഡുകളിലെ മറ്റ് വഴിവിളക്കുകളും തെളിക്കുന്നതിനും, പാട്ടാനി വാതിലില്‍
പൊളിഞ്ഞ് കിടക്കുന്ന റോഡില്‍ ചരല്‍ നിറച്ച് കുഴിയടയ്ക്കുവാനും, പോലീസും, ആരോഗ്യ വകുപ്പും, കെ.എസ്.ഇ.ബി.യും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാം ചെയ്ത് നല്‍കണമെന്നും തീരുമാനിച്ചു.
തീർത്ഥാടന കാലമായ ഒരു മാസക്കാലം രാമപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും വൈകുന്നേരം വരെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ രജ്ഞിത്ത് ജോര്‍ജ്, മെമ്പര്‍മാരായ ആല്‍ബിന്‍ അലക്‌സ്, ആന്റണി മാത്യു, ജോഷി ജോസഫ്, റോബി തോമസ്, , മനോജ് സി. ജോര്‍ജ്, ജെയ്മോന്‍ തോമസ്, സുശീല മനോജ്, സെക്രട്ടറി ഷിബു പി., വില്ലേജ് ഓഫീസര്‍മാരായ റോഷന്‍ ജെ. ജോര്‍ജ്, റിന്‍സി സിറിയക്ക്, കേരള വ്യാപരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് പ്രസിഡൻ്റ് സജി മിറ്റത്താനി, എം പി കൃഷ്ണൻ നായർ, നാലമ്പല കമ്മിറ്റി ഭാരവാഹികളായ
പി.ആര്‍. രാമന്‍ നമ്പൂതിരി, കെ. കെ. വിനു കൂട്ടുങ്കൽ ,അഡ്വ: എ ആർ ബുദ്ധൻ,വി. സോമനാഥന്‍ നായര്‍ അക്ഷയ, പി.പി. നിര്‍മ്മലന്‍, ഉണ്ണികൃഷ്ണന്‍ കൃഷ്ണനിവാസ്, റെജികുമാര്‍ യദുഭവന്‍, ശ്രീകുമാര്‍ പറത്താനത്ത്, വിഷ്ണു കൊണ്ടൂര്‍മന, ജയകൃഷ്ണന്‍ കണ്ണംപാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments