പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്നേഹ സംഗമം 13-ന്
പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്നേഹ സംഗമം ജൂലായ് 13 -ന് പെൻഷൻ ഫോറത്തിൻ്റെ നേത്യത്വത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ
അറിയിച്ചു. രാവിലെ 10 ന് അഡ്വ.ഫ്രാൻസിസ് ജോർജ് എം. പി. സംഗമം ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം .എൽ. എ . മുഖ്യ അതിഥി ആയിരിക്കും.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ.വി.ബി ബിനു,
ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാസുഭാഷ് എന്നിവർ പ്രസംഗിക്കും.
യോഗത്തിൽ പെൻഷനേഴ്‌സ് ഫോറം കൺവീനർ ബി .രാജീവ് അധ്യക്ഷത വഹിക്കും. സംഘടന നേതാക്കളായ പി .എൻ .വിജയൻ, പി. പി ശാന്തകുമാരി, സി. അമ്മിണി തുടങ്ങിയവർ പ്രസംഗിക്കും. സംഘടനയിലെ മുതിർന്ന അംഗങ്ങളെ മോമെൻറോ നൽകി ആദരിക്കും.
ഉച്ചകഴിഞ്ഞ് 2- ന് ആർ.കൃഷ്‌ണകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ പെൻഷനേഴ്‌സ് അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയം കുറിച്ചി സദൻ അവതരിപ്പിക്കും.
ജി .ഉഷാറാണി, വി .ഐ .ഇമ്മാനുവൽ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകും
പത്രസമ്മേളനത്തിൽ കൺവീനർ ബി. രാജീവ്, സംഘടനാ നേതാക്കളായ പി പി .ശാന്തകുമാരി, ഇ. ജി .ശോഭന, സി . ആർ .മംഗളം, വി .ഐ . ഇമ്മാനുവൽ, സുഗു പോൾ എന്നിവർ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments